കല്ലമ്പലം: മൊഴി കൂട്ടായ്‌മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് കിളിമാനൂർ കെ.എം. ആനന്ദന്റെ ' നിർഭാഗ്യതയുടെ രാജകുമാരൻ ' എന്ന നോവൽ ചർച്ചചെയ്യും. കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടക്കുന്ന പരിപാടിയിൽ കരവാരം രാമചന്ദ്രൻ പുസ്‌തകം അവതരിപ്പിക്കും.