നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര ഇന്ന് രാവിലെ 9ന് പുറപ്പെടും. പാങ്കോട് ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പാങ്കോട്, പുത്തൻപാലം, ആനാട്, ബാങ്ക് ജംഗ്ഷൻ വഴിയും കരിപ്പൂർ കോട്ടപ്പുറം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഖാദിബോർഡ്, ആലംകോട്, ആനാട് ബാങ്ക് ജംഗ്ഷൻ വഴിയും ക്ഷേത്രത്തിലെത്തും. 11.30ന് കാവടി അഭിഷേകം നടക്കും. ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാപീഠത്തിന്റെ അദ്ധ്യാത്മിക പ്രഭാഷണവും നടക്കുമെന്ന് ഭരണസമിതി പ്രസിഡന്റ്‌ ആനാട് ജയൻ അറിയിച്ചു.