kerala-assembly
KERALA ASSEMBLY

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

 കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈ​റ്റായ www.keralapsc.gov.in വഴി അപേക്ഷിക്കാം. ഓരോ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ 'Apply Now' ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

 രജിസ്‌ട്രേഷൻ കാർഡിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.

 ഉദ്യോഗാർഥികൾ ഇമെയിൽ ഐഡിയും മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ചേർത്തിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ നിയമനം ലഭിക്കുന്ന തീയതി വരെ ഇവയിൽ യാതൊരു കാരണവശാലും മാ​റ്റം വരുത്താൻ പാടില്ല.

 ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയ ഏറ്റവും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യണം

 പ്രാഥമിക പരീക്ഷയുടെ രണ്ടാം പേപ്പറിൽ മലയാളം/ തമിഴ്/ കന്നഡ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഏതു ഭാഷാ ചോദ്യമാണ് ആവശ്യമെന്ന വിവരം ഉദ്യോഗാർത്ഥി അപേക്ഷയിൽ രേഖപ്പെടുത്തണം.

 സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ പ്രസ്തുത ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പായി ഓഫീസ് മേലധികാരിയെ അറിയിച്ച് പി.എസ്.സിയുടെ സൈ​റ്റിൽ നൽകിയിട്ടുള്ള സർട്ടിഫിക്ക​റ്റ് മാതൃകയിൽ സൂക്ഷിക്കേണ്ടതും പ്രൊഫൈലിലെ അപ്‌ലോഡ് ചെയ്ത രേഖാ പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

കേന്ദ്രസർവീസിലോ മ​റ്റ് സംസ്ഥാന ഗവൺമെന്റ് സർവീസിലോ സേവനമനുഷ്ഠിക്കുന്നവർ അപേക്ഷിക്കുമ്പോൾ അതാത് സർക്കാരിന്റെ അനുമതിപത്രം (എൻ.ഒ.സി) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

യോഗ്യതകൾ ഇങ്ങനെ
 സ്ട്രീം1: കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവണ്മെന്റിന് കീഴിലുള്ള നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

 സ്ട്രീം 2: എ) കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവണ്മെന്റിന് കീഴിലുള്ള നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

ബി) കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെമ്പർ അല്ലെങ്കിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കൂടാതെ കെ.എ.എസ് വിശേഷാൽ ചട്ടം ഷെഡ്യൂൾ ഒന്നിൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസ​റ്റഡ് ഓഫീസർ, അതിനുമുകളിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കരുത്.

സി) സർക്കാർ സർവീസിലെ ഏതെങ്കിലും കേഡറിൽ കെ.എ.എസ് ആൻഡ് എസ്.എസ്.ആർ ചട്ടം 10(യ) നിഷ്‌കർഷിച്ചിട്ടുള്ളത് പ്രകാരം സേവനം റെഗുലർ ചെയ്തിരിക്കണം അല്ലെങ്കിൽ ഗവൺമെന്റ് സർവീസിലെ ഒരു സൂപ്പർ ന്യൂമറി തസ്തികയിൽ രണ്ടുവർഷം കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കണം ഗുരുതരമായ ശിക്ഷ ചുമത്തപ്പെട്ടവരോ, ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികൾ നേരിടുന്നവരോ ആയിരിക്കരുത്.

 സ്ട്രീം 3: എ) കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റ് കീഴിലുള്ള നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദം.

ബി) ഗവൺമെന്റ് സർവീസിലെ ഏതെങ്കിലും കേഡറിൽ തൃപ്തികരമായി പ്രൊബേഷൻ പൂർത്തിയാക്കിയിരിക്കണം ഭരണപരമായ കാലതാമസം കൊണ്ട് കാലാവധി പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ, ഗുരുതരമായ ശിക്ഷ ചുമത്തപ്പെടുകയോ ക്രിമിനൽ നടപടികൾ നേരിടുന്നവരോ അല്ലാത്തപക്ഷം ഇവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

സി) സ്ട്രീംമൂന്നിൽ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗസ്ഥർ കെ.എ.എസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ ഒന്നിൽ പ്രതിപാദിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം അല്ലെങ്കിൽ അതിനു മുകളിലോ ഉപയോഗിക്കുന്നവരും, ഗുരുതരമായ ശിക്ഷ ചുമതലപ്പെടുത്തുകയോ ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികൾ സ്വീകരിച്ചു വരികയോ ചെയ്യുന്നില്ല എന്ന് ബന്ധപ്പെട്ട കൺട്രോളിംഗ് ഓഫീസിൽ നിന്നും സാക്ഷ്യപത്രം, തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മുമ്പ് വാങ്ങേണ്ടത് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.

പ്രായപരിധി ഇങ്ങനെ
 സ്ട്രീം 1: (21-32 വയസ് ) ഉദ്യോഗാർഥികൾ 02.01.1987 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം ( രണ്ട് തീയതികളും ഉൾപ്പെടെ). വയസിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാ​റ്റമുണ്ട്.
 സ്ട്രീം 2: (21-40 വയസ്) ഉദ്യോഗാർഥികൾ 02.01.1979 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം ( രണ്ട് തീയതികളും ഉൾപ്പെടെ). വയസിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാ​റ്റമുണ്ട്.
 സ്ട്രീം 3: 01.01.2019ൽ 50 വയസ് തികയാൻ പാടില്ല.

വയസിളവ് ഇങ്ങനെ(ഉയർന്ന പ്രായപരിധി 50 വയസിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയം)

 ഉയർന്ന പ്രായപരിധിയിൽ, പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അഞ്ചു വർഷവും മ​റ്റു പിന്നാക്ക വിഭാഗം ഉദ്യോഗാർഥികൾക്ക് മൂന്നുവർഷവും ഇളവുണ്ട്.

 പട്ടികജാതിക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രായപരിധിയിലുള്ള ആനുകൂല്യം, പ്രായപൂർത്തിയായതിനുശേഷം പട്ടികജാതിയിൽ നിന്നും ഏത് മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും ലഭിക്കും. പട്ടികവർഗകാർക്ക് മതപരിവർത്തനം കൊണ്ട് ഈ ആനുകൂല്യം ഒരിക്കലും നഷ്ടപ്പെടില്ല.
 കാഴ്ച ,കേൾവി, സംസാരം, സംബന്ധിച്ച് ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 15 വർഷം വരെയും അസ്ഥിസംബന്ധമായ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് പരമാവധി 10 വർഷം വരെയും ഇളവുണ്ട്.
 വിമുക്തഭടൻമാർക്ക് പരമാവധി പ്രായപരിധിയിൽ അവരുടെ പ്രതിരോധ സേനയിൽ ഉള്ള സേവനത്തിന് തുല്യമായ കാലത്തോളവും പ്രതിരോധ സേനയിൽ നിന്ന് പിരിഞ്ഞു പോയതിനുശേഷം തൊഴിൽ ഇല്ലാതെ നിന്ന കാലത്തിൽ പരമാവധി അഞ്ചുവർഷത്തോളം ഇളവ് അനുവദിക്കും.
 വിധവകൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ്