നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തും വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ചാപ്റ്ററും ചേർന്ന് ആനാട് ഗവൺമെന്റ് എൽ.പി.എസിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.അഡ്വ.തോമസ് സ്കറിയയുടെ അദ്ധ്യക്ഷതയിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.ഷാജി. എം മാത്യു പ്രതിജ്ഞാ വാചകം ചൊല്ലി.അദ്ധ്യാപക അവാർഡ് നേടിയ വിജൻനായരെ ആദരിച്ചു. ടൗൺ വാർഡ് മെമ്പർ സിന്ധു,ശിവകുമാർ,മുരളി വെള്ളറട,സാം ജോസഫ്,പ്രേരാജ്,ഐഡിയൽ സന്തോഷ്, ഷിബിലി,പ്രസാദ് നാരായണൻ,സാബു തോമസ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.ആനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതവും ഗവ.എൽ.പി.എസ് ഹെഡ്മാസ്റ്റർ ബിജു നന്ദിയും പറഞ്ഞു. മധുരപലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.