പാറശാല: കുറുങ്കുട്ടി ഫ്രണ്ട്സ് ലൈബ്രറിയിൽ കേരളപ്പിറവി ദിനം, മാതൃഭാഷാദിനമായി ആചരിച്ചു.
മാതൃഭാഷാ കൂട്ടായ്മ ചെയർമാൻ എൻ.ആർ.ഷിബു ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. കേരളകൗമുദി കോളമിസ്റ്റ് ചെല്ലയ്യൻ നാടാർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയുടെ രക്ഷാധികാരി പൂമുഖത്ത് ബാലൻ, എൻ.എസ്.വിദ്യാധരൻ നായർ, റിട്ട.പ്രൊഫസർമാരായ വി.പ്രസന്നകുമാർ, ഷഡാനനൻ നായർ, സെക്രട്ടറി വി.പുരുഷോത്തമൻ നായർ, അഡ്വ.കെ.ശശി എന്നിവർ സംസാരിച്ചു. കവയത്രി കേശിനി കൃഷ്ണൻ, കവികളായ അൻസാരി ബഷീർ, അക്ഷയ് കടവിൽ, മുറുക്കൻ കൃഷ്ണപുരം, ദിനകർ, പൈങ്കുളം വേണുഗോപാൽ, രാധാരമണൻ മലയടി, പിൻകുളം സെൽവരാജ്, കുഴിത്തുറ മോഹൻകുമാർ, രാജൻ വി. പൊഴിയൂർ എന്നിവർ കവിതകൾ ചൊല്ലി.