തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ഡോ. പി. പല്പു സ്മാരക യൂണിയൻ ഇന്ന് പല്പുവിന്റെ ജന്മദിനം ആഘോഷിക്കും. രാവിലെ 8.30ന് നന്തൻകോട് പല്പു സ്മൃതിമണ്ഡപത്തിൽ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 4.30ന് പേരൂർക്കട വിന്നേഴ്സ് ക്ളബിൽ നടക്കുന്ന ജന്മദിനാഘോഷ സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഡോ. പല്പു അവാർഡ് വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ് നൽകും. യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തും. പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. പി.സി. വിനോദ്, സതികുമാരി, ആശ രാജേഷ്, വിജിത്ത് ജഗതി, അരുൺകുമാർ, ഷിബു ശശി, ഇന്ദു സിദ്ധാർത്ഥ് എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും യൂണിയൻ കൗൺസിലർ സോമസുന്ദരം നന്ദിയും പറയും.