കോവളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. വെങ്ങാനൂർ ചാവടിനട നെട്ടറത്തല മേലെ പുത്തൻവീട്ടിൽ കുമാർസാബു (44) ആണ് മരിച്ചത് .കഴിഞ്ഞ 27 ന് മുക്കോല പെട്രോൾ പമ്പിനു സമീപം ഇയാൾ ഇരുചക്രവാഹനം പാർക്ക് ചെയ്തശേഷം എതിർവശത്തെ ഹോട്ടലിൽ നിന്ന് ആഹാരം വാങ്ങി മടങ്ങിവരവേ ഉച്ചക്കട ജംഗ്ഷനിൽ നിന്നുവന്ന പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഭാര്യ അമ്പിളി. രേവതി, അശ്വിൻ എന്നിവർ മക്കൾ.