തിരുവനന്തപുരം : ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ വക്കം മൗലവി ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ സംഭാവനകൾ മഹത്തരമാണെന്ന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പറഞ്ഞു. വക്കം മുഹമ്മദ് അബ്ദുൽഖാദർ മൗലവിയുടെ 87-ാം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. വി.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എ. സുഹൈർ, സി.വി. സുരേന്ദ്രൻ, സബീൻ ഇക്ബാൽ, ഡോ. കായംകുളം യൂനുസ്, ഡോ. ഒ.ജി. സജിത എന്നിവർ സംസാരിച്ചു. സംസ്ഥാനാടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ-ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.