chair

ചിറയിൻകീഴ്: അഴൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ചിന്റെ സൗഹൃദക്കൂട്ടായ്മയായ ഓർമ്മക്കൂടിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ കസേരകൾ സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗിരിജയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്കൂൾ അസംബ്ലിയിൽ 50 കസേരകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ചടങ്ങിൽ ഓർമ്മക്കൂട് പ്രസിഡന്റ്‌ ഡോ. ബിന്ദു, അഴൂർ ബിജു, ഡോ. അരുണോദയ, സാനിഷ് കുമാർ, അജിത് കുമാർ, പി.ടി.ഐ വൈസ് പ്രസിഡന്റ്‌ വിനോദ്, ഓർമക്കൂട് എക്സിക്യൂട്ടീവ് മെമ്പർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി ഹരി സ്വാഗതം പറഞ്ഞു. പ്രവാസിയായ എസ്. അനിലാണ് കസേകരൾ സംഭാവന ചെയ്തത്.