suresh

കഴക്കൂട്ടം: രാത്രി പുതിയ വീടുകളിൽ കയറി ഇലക്ട്രിക് ഉപകരണങ്ങൾ മോഷണം നടത്തിയ ചെമ്പഴന്തി ഉദയഗിരി പുതുവൽ പുത്തൻ വീട്ടിൽ സുരേഷിനെ (48) കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. പാങ്ങപ്പാറ വാഴവിള വീട്ടിൽ ജോസ്, കുളത്തൂർ ഗുരുനഗറിൽ ദിവ്യ, പാങ്ങപ്പാറ സ്വദേശിനി ആര്യ സുരേഷ് എന്നിവരുടെ വീടുകളിൽ നിന്നാണ് ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും മോഷ്ടിച്ചത്. മോഷണമുതൽ ചെമ്പഴന്തി ആനന്ദേശ്വത്തുള്ള ആക്രികടയിലാണ് വിറ്റതെന്ന് പൊലീസ് കണ്ടെത്തി. ശ്രീകാര്യം, തുമ്പ സ്റ്റേഷനുകളിൽ നിരവധി കവർച്ചാ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം എ.സി.പി വി.ബേബി, കഴക്കൂട്ടം ഇൻസ്പെക്ടർ ജെ.എസ്. പ്രവീൺ, എസ്.ഐമാരായ സുരേഷ് ബാബു, വിജയകുമാർ, സി.പി.ഒമാരായ ഷിബിൻ, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.