ration

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന റേഷൻ വ്യാപാരികളുടെ രാജ്ഭവൻ മാർച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

റേഷൻ വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര നിലപാടുകൾ തിരുത്തുക, സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജിന് കേന്ദ്രവിഹിതം ഉറപ്പാക്കുക, വെട്ടിക്കുറച്ച ഭക്ഷ്യധാന്യ - മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു മാർച്ച്. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.