ppwa

തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ മേലധികാരികളുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനമുണ്ടാക്കുമെന്നും ശബരിമല ഡ്യൂട്ടിക്ക് താത്പര്യമുള്ളവരെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി നിയമിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെയുള്ള അംഗങ്ങളുടെ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജി. ശ്രീധരൻ ആദ്യകോപ്പി ഏറ്റുവാങ്ങി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ അദ്ധ്യക്ഷനായി. കുടുംബ സംഗമം ജില്ലാ പൊലീസ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി മണികണ്ഠൻ നായർ, വിൽസൺ കെ. ജോസഫ്, ഹരികുമാർ, ശശി നാടാർ, എൽ.ജി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.