samm

തിരുവനന്തപുരം : സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം മുൻ വിവരാവകാശ കമ്മിഷണർ പി.ഫസിലുദ്ദീൻ നിർവഹിച്ചു.സമ്മോഹനം ചെയർമാൻ അഡ്വ.വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.മോഹൻകുമാർ, സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, വസുമതി ജി.നായർ, കമ്പറ നാരായണൻ, തെന്നൂർ നസീം, ഷാനവാസ് ആനക്കുഴി, അഡ്വ. എം മുഹിനുദ്ദീൻ,അഡ്വ.സി.കെ. വത്സലകുമാർ എന്നിവർ സംസാരിച്ചു.