തിരുവനന്തപുരം: കോട്ടയ്ക്കകം അഭേദാശ്രമത്തിൽ വർഷം തോറും നടന്നുവരുന്ന വിഷ്ണു സഹസ്രനാമ കോടി അർച്ചന നാളെ മുതൽ ഡിസംബർ ഒന്ന് വരെ നടക്കും.ദിവസവും രാവിലെ 7 മുതൽ ആരംഭിക്കുന്ന കോടി അർച്ചനയിൽ സ്ത്രീ-പുരുഷ ഭേദമെന്യേ ഏവർക്കും പങ്കെടുക്കാമെന്ന് ആശ്രമം ജനറൽസെക്രട്ടറി എൻ.എസ്.കെ.നായർ അറിയിച്ചു.ശ്രീരാമദാസ മിഷൻ മഠാധിപതി സ്വാമി ബ്രഹ്മപാദനന്ദ സരസ്വതി ഭദ്രദീപം തെളിക്കും.കോടി അർച്ചന ആരംഭിക്കുക.ഡിസംബർ ഒന്നിന് രാവിലെ 8ന് മഹാ ദീപാരാധന,യജ്ഞ സമർപ്പണം,അവഭൃതസ്നാനം എന്നിവയോടെ സമാപിക്കും.