mc

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിൽ കടന്ന് അന്നനാളത്തിനിടയിൽ കുടുങ്ങിയ നേരിയ ഇരുമ്പുകമ്പി അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ യുവാവിന്റെ ജീവൻ രക്ഷിച്ചു. തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. തത്സമയം എക്‌സ്റേ വഴി കാണാൻ സാധിക്കുന്ന സിആം ഇമേജ് ഇന്റൻസിഫയർ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയിലൂടെയാണ് മറഞ്ഞുകിടന്ന കമ്പിക്കഷണത്തെ പുറത്തെടുത്തത്. കാർഡിയോ തൊറാസിക് സർജൻ ഡോ. ഷഫീഖ്, ഇ എൻ ടി വിഭാഗത്തിലെ ഡോ വേണുഗോപാൽ, ഡോ ഷൈജി, ഡോ മെറിൻ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ മധുസൂദനൻ, സ്റ്റാഫ് നേഴ്സ് ദിവ്യ എൻ ദത്തൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.