photo

തിരുവനന്തപുരം : ശക്തമായ ഇടപെടലുകളിലൂടെ മോട്ടോർമേഖലയിലെ പ്രതിസന്ധി ചെറുത്തു തോൽപ്പിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽകുമാർ പറഞ്ഞു. തൊളിക്കോട് നടന്ന സി.ഐ.ടി.യു - എ.ഐ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സമ്മേളനവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ് ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്. സഞ്ജയൻ, ഷംനനവാസ്, തൊളിക്കോട് റിയാസ്, പുറുത്തിപ്പാറ സജീവ്, എസ്. അനിൽകുമാർ, ഷജീർ, സമീർ, സാബുധീൻ, തൊളിക്കോട് ഷാനി, അൽആമീൻ എന്നിവർ സംസാരിച്ചു.