തിരുവനന്തപുരം: സാമൂഹിക വികസനത്തിനും ജനനന്മയ്ക്കും ഉതകുന്ന രീതിയിൽ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ നല്ല മനസും ആരോഗ്യമുള്ള ശരീരവും വേണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പറഞ്ഞു. സ്വസ്‌തി ഫൗണ്ടേഷനും കേരള പൊലീസും ചേർന്ന് ആരംഭിച്ച ഫീൽ ഗുഡ് ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിവിതത്തിന്റെ വിവിധ മേഖലകളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള ക്ലിനിക് എല്ലാ രണ്ടാം ശനിയാഴ്ചയും നാലാം ഞായറാഴ്ചയും വൈകുന്നേരങ്ങളിൽ തുറന്ന് പ്രവർത്തിക്കും. കൂടാതെ എല്ലാ മൂന്നാം ഞായറാഴ്ചകളിലും കനകക്കുന്നിൽ ജോളി ഗുഡ് ടൈം എന്ന കൂട്ടായ്‌മയും സംഘടിപ്പിക്കുന്നുണ്ട്. പാട്ടും നൃത്തവും യോഗയും സുംബാ ഫിറ്റ്‌നസ്സും ചേരുന്നതാണ് കൂട്ടായ്മ. ഡോ. തോമസ് മാത്യു, ഡോ. അരുൺ ബി നായർ, ഡോ. മോഹൻ റോയ് എന്നിവർക്കാണ് ക്ലിനിക്കിന്റെ ചുമതല. സ്വസ്‌തി ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ മുൻ ഐ.ജി എസ്. ഗോപിനാഥ് അദ്ധ്യക്ഷനായി. ജി രാജ്‌മോഹൻ, ഫാ.മാത്യു ചക്കാലക്കൽ, ഡോ.കെ.കെ. മനോജൻ, ഇ.എം. നജീബ്, ചന്ദ്രസേനൻ, ഡോ. ബാബു മാത്യു, ഡോ. ചന്ദ്രമോഹൻ, ഡോ. കാർത്തിക ഗോപൻ, ഡോ. സോണിയ ഫിറോസ്, ബീന ആനി, മെറിൻ, ഡി.കെ. പൃഥ്വിരാജ്, സുൽഫിക്കർ, സുരേഷ്, അനിൽകുമാർ, ദേവി മോഹൻ, ആശാ സുബ്രഹ്മണ്യം, മീര ഭാസ്‌കർ,ഹരികൃഷ്ണൻ,ആദർശ് പ്രതാപ്, വി. വിനോദ് കുമാർ, ചാൾസ് ജി.ജെ, രാജാമൂർത്തി,എൻ.വി. അജിത്, ആർ.എസ്. ഷിബു, വിനോദ്, ദീപു, റ്റിജു തോംസൺ,മോഹൻപിള്ള,ഭാസ്കർ രവീന്ദ്രൻ, എബി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: സ്വസ്തി ഫൗണ്ടേഷനും കേരള പൊലീസും ചേർന്ന് ആരംഭിച്ച ഫീൽ ഗുഡ് ക്ലിനിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു