venga

തിരുവനന്തപുരം: മുൻ അഡിഷണൽ അഡ്വ. ജനറലും സീനിയർ അഭിഭാഷകനുമായിരുന്ന വെങ്ങാനൂർ കെ. ചന്ദ്രശേഖരൻ നായർ അനുസ്മരണ സമ്മേളനം ജില്ലാ ജഡ്‌ജി കെ. ബാബു ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ബാർ കൗൺസിൽ അംഗം അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ്, അഡ്വ. കോവളം സി. സുരേഷ്, ചന്ദ്രകുമാർ, അഡ്വ. പരണിയം ദേവകുമാർ, അഡ്വ. എസ്.എസ്. ബാലു, അഡ്വ. സി.എ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അഡ്വ. കോവളം സുരേഷ് ചന്ദ്രകുമാർ രചിച്ച ക്യുക്ക് റഫറൻസർ ഓൺ എൻ.ഡി.പി.എസ് കേസസ് എന്ന പുസ്തകം വിതരണം ചെയതു.