railway-station-road

തിരുവനന്തപുരം: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 12.61 കോടി രൂപ അനുവദിച്ചെന്ന് വി.എസ്. ശിവകുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. നിലവിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് 26.15 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ദർഘാസ് നടപടികൾ പുരോഗമിക്കുന്നത്

-----------------------------------------------------------------

ഈഞ്ചയ്ക്കൽ ​ വള്ളക്കടവ് പൊന്നറപ്പാലം റോഡ്, എൻ.എച്ച്. ബൈപ്പാസ് അപ്രോച്ച് റോഡ്, കല്ലുംമൂട്-പെരുനെല്ലി റോഡ്, പടിഞ്ഞാറെക്കോട്ട- കൈതമുക്ക് റോഡ്, സെന്റ് സേവ്യേഴ്സ് ജംഗ്ഷൻ ​ ബി.എസ്.എഫ് റോഡ്, പൊന്നറപ്പാലം- വലിയതുറ റോഡ്, സംഗീത കോളേജ് - ഗസ്റ്റ് ഹൗസ് റോഡ്, ശംഖുംമുഖം -വേളി റോഡ്, ആൾസെയിന്റ്സ് - വേളി റോഡ്, എസ്.എസ്. കോവിൽ റോഡ്, ഹൗസിംഗ് ബോർഡ് - മോഡൽ സ്‌കൂൾ ​ സംഗീത കോളേജ് റോഡ്, തൈക്കാട് ഹൗസ് – കീഴെതമ്പാനൂർ റോഡ്, ഡി.പി.ഐ -വിമെൻസ് കോളേജ് റോഡ്, കിഴക്കേകോട്ട ​ കിള്ളിപ്പാലം റോഡ്, കൃപാ തിയേറ്റർ ​ അജന്താ തിയേറ്റർ ​ സെൻട്രൽ തിയേറ്റർ റോഡ്, ആര്യശാല റോഡ്, എയർപ്പോർട്ട്- ചീലാന്തിമുക്ക് റോഡ്, സെന്റ്. സേവ്യേഴ്സ്- വലിയതുറ റോഡ്, അട്ടക്കുളങ്ങര- തിരുവല്ലം റോഡ് എന്നിവ.

ഫണ്ട് - 1.60 കോടി രൂപ

ടെൻഡർ നടപടിയായത്

-------------------------------------------

ബീമാപള്ളി- പൂന്തുറ റോഡ്, സ്റ്റാച്യു- ജനറൽ ഹോസ്‌പിറ്റൽ ​ വഞ്ചിയൂർ റോഡ്, അട്ടക്കുളങ്ങര - തിരുവല്ലം റോഡ് വെള്ളയമ്പലം - തൈക്കാട് റോഡ്

ഫണ്ട് - 6.85 കോടി രൂപ