വിഴിഞ്ഞം:: കാൻസറിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ രോഗികളോട് പറയരുത്. പകരം ആശ്വാസം പകരുന്ന സ്നേഹവും കൗൺസിലിങ്ങും നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്ത്യയിലെ ഓറൽ പത്തോളജിസ്റ്റുകളുടെ സംഘടനയായ ഐ.എ.ഒ. എം. പി ദേശീയ സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർബുദ രോഗത്തെ ഭേദമാക്കാൻ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ പാത്തോളജിസ്റ്റുകളുടെ (ഐ .എ . ഒ.എം. പി) ശ്രമം ശ്ലാഘനീയമാണ്. പുകയില ഉപയോഗത്തിനെ ജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും അദ്ദേഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി. വീരേന്ദ്രകുമാർ അധ്യക്ഷനായി. ചെയർ പേഴ്സൻ ഡോ.ആർ. ഹീര സെക്രട്ടറി ഡോ. നദീം ജെഡ്ഡി,രക്ഷാധികാരി ഡോ. ഐപ്പ് വർഗ്ഗീസ് , ഓർഗനൈസിങ് സെക്രട്ടറി ഡോ. ടി.ടി. ശിവകുമാർ, ടി. എം. എസ്. ഡെൻറൽ കോളേജ് പ്രിൻസിപ്പൽ ഡോ .പി.എസ് താഹ, ഡോകടർ മാരായ ബി. വി, ആർ. റെഡ്ഡി, സുമിത സക്സേന എന്നിവർ സംസാരിച്ചു. സമ്മേളനം മൂന്നിന് സമാപിക്കും.