mvr

തിരുവനന്തപുരം: സി.എം.പി സ്ഥാപകനും മുൻ സഹകരണ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ 5-ാം ചരമവാർഷികം 7ന് ആചരിക്കുമെന്ന് സി.എം.പി ജില്ലാകമ്മിറ്റി അറിയിച്ചു. അനുസ്‌മരണ യോഗം സി.എം.പി ജനറൽ സെക്രട്ടറി എം.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. 8 മുതൽ 10 വരെ നടക്കുന്ന സി.എം.പി 10-ാം പാർട്ടി കോൺഗ്രസ് വിജയിപ്പിക്കാനും 100 പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. മുട്ടയ്ക്കാട് രവീന്ദ്രൻ നായർ, എം. നിസ്‌താർ, കാലടി അശോകൻ, ജെ. ഹയറുന്നിസാബീവി എന്നിവർ സംസാരിച്ചു.