ആര്യനാട്∙ ഏലിയാവൂർ പാലത്തിൽ നിന്ന് കരമനയാറ്റിൽ ചാടിയ പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) വിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചംമൂലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാത്രിയാണ് ഷാലു കരമന ആറ്റിൽ ചാടിയത്. സഞ്ചരിച്ച സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപത്ത് ഉണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു . സ്കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മ്യതദേഹം കിട്ടിയത്. മൃതദേഹം മെ‍ഡിക്കൽ കോളേജ് മോർച്ചറിയിൽ. മകൻ ആരവ്.