v-m-sudheeran
v m sudheeran

തിരുവനന്തപുരം: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റെയും ഇതിനെല്ലാം കൂട്ടുനിന്ന പ്രിൻസിപാലിന്റെയും കോളേജ് യൂണിയൻ ഭാരവാഹികളുടെയും നടപടി കേരളത്തിന് അപമാനകരമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാൻ തയ്യാറാകാതെ സഹജീവികളോട് അയിത്തം കല്പിക്കുന്ന ഇത്തരക്കാരുടെ നടപടി അധാർമികവും അപരിഷ്കൃതവും ആണ് അപലപനീയവും പ്രതിഷേധർഹവുമായ ഇത്തരം നടപടികളിൽ ഏർപ്പെടുന്നവരെ സാമൂഹ്യമായി ബഹിഷ്കരിക്കണ്ടതാണ്. അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.