തിരുവനന്തപുരം: കേരള പിറവിയോടനുബന്ധിച്ച് വട്ടപ്പാറ എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സാംസ്കാരിക സമ്മേളനവും പൈതൃക പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജസ്റ്റിൻ ജയകുമാർ അദ്ധ്യക്ഷനായി. കവി വിനോദ് വെള്ളായണി മുഖ്യാതിഥിയായിരുന്നു. പ്രദർശനത്തിൽ മുളനാഴി, പറ, കടക്കോൽ, ഉറി, മുറുക്കാൻ ചെല്ലം, ആമാടപെട്ടി, പൂത്താലം തുടങ്ങിയ പൈതൃക വസ്തുക്കളും ഓല കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങളും വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു.