milma

തിരുവനന്തപുരം: ആർ.സി.ഇ.പി കരാറിനെതിരെ മിൽമയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം രക്ത സാക്ഷി മണ്ഡപത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മന്ത്റി കെ. രാജു ഉദ്ഘാടനം ചെയ്തു. ആർ.സി.ഇ.പി കരാറിൽ ക്ഷീരമേഖലയെ ഉൾപ്പെടുത്താൻ പാടില്ലെന്നും കരാർ ക്ഷീര കർഷകരുടെ നട്ടെല്ലൊടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി. മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ,​ തിരു. മേഖല യൂണിയൻ ചെയർമാൻ കല്ലട രമേശ്,​ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്,​ മലബാർ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.എസ് മണി,​ ഫെഡറേഷൻ ഭരണ സമിതി അംഗം എസ്. ഗിരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.