ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ നാമജപം, വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, അന്നദാനം, അലങ്കാര ദീപക്കാഴ്ചയോടെ വിളക്കുപൂജ എന്നിവയോടെ മണ്ഡലപൂജ സംഘടിപ്പിക്കുന്നു. 17ന് രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷം 6 മുതൽ ഗുരുദക്ഷിണ വനിതാ സ്വയംസഹായ സംഘത്തിലെ അംഗങ്ങളുടെ ഗുരുദേവ കൃതികളുടെ ആലാപനം, 7.30ന് 41 ദിവസം നീണ്ടുനിൽക്കുന്ന നാമജപത്തിന്റെ ഉദ്ഘാടനം വയൽവാരം വീടിന് മുന്നിൽ സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ച് നിർവഹിക്കും. 41 ദിവസവും അലങ്കാര ദീപക്കാഴ്ചയോടെ വിശേഷാൽ പൂജയും അന്നദാനവും നടക്കും. ഡിസംബർ 27ന് നടക്കുന്ന മണ്ഡലപൂജയ്ക്കും വിശേഷാൽ അലങ്കാര ദീപക്കാഴ്ചയ്ക്കും ശേഷം നടത്തുന്ന സമൂഹപ്രാർത്ഥനയോടെ മണ്ഡല പൂജയും നാമജപവും സമാപിക്കും. വിശേഷാൽ പൂജകളും അന്നദാനവും നടത്തുന്നതിന് ഗുരുകുലവുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ഫോൺ: 0471-2595121,2592721 6282344913.