കാട്ടാക്കട: കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ സ്‌മാർട്ട് ക്ലാസ് മുറികളുടെയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടെയും ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത അദ്ധ്യക്ഷത വഹിച്ചു. രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, എ.ഇ.ഒ എസ്. ഉദയകുമാർ, ഹെഡ്മാസ്റ്റർ ജപരാജ്, വാർഡ് മെമ്പർ സനൽബോസ് എന്നിവർ സംസാരിച്ചു.