c

കല്ലമ്പലം: മേഖലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിരീക്ഷിക്കാനുള്ള നടപടികൾ മോട്ടർ വെഹിക്കിൾ വകുപ്പ് ആരംഭിച്ചു. മോശം പെരുമാറ്റത്തിന് 12 ബസിലെ ജീവനക്കാർക്കെതിരെ വീണ്ടും പരാതി ലഭിച്ചതായി തിരുവനന്തപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ അറിയിച്ചു. പരാതി ലഭിച്ച എല്ലാ ബസുകളിലെയും ജീവനക്കാർക് താക്കീത് നൽകി. ഇനി ആവർത്തിക്കില്ലെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് വാക്കു നൽകിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഞെക്കാട് സ്കൂളിനു മുന്നിൽ ബസിൽ കയറുമ്പോൾ വിദ്യാർഥിനി വീണ് പരുക്കേറ്റ സംഭവത്തെ തുടർന്നാണ്‌ നടപടി കർശനമാക്കിയത്. സംഭവത്തിനിടയാക്കിയ സുബ്രഹ്മണ്യൻ എന്ന ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് താത്ക്കാലികമായി റദ്ദ് ചെയ്യാൻ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.