കല്ലമ്പലം: നബിദിനാചരണ വാർഷികാഘോഷങ്ങളുടെ ഭാഗമായി കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന കെ.ടി.സി.ടി പുരസ്‌കാരം ഡോ. ജോർജ് ഓണക്കൂറിന് നൽകും. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. 20,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ് അവാർഡ്. 6ന് കടുവയിൽ മുസ്‌ലിം ജമാഅത്ത് പള്ളിക്ക് സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കുമെന്ന്‍ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് അറിയിച്ചു.