interview

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ (നവംബർ-4) രാവിലെ 11ന് നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താത്പത്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.