കല്ലമ്പലം: കെ.ടി.സി.ടി നബിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മുതൽ കെ.ടി.സി.ടി മദ്റസാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ നടക്കും. 9 മുതൽ കെ.ടി.സി.ടി ആശുപത്രി അങ്കണത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്. ഷാജഹാൻ നിർവഹിക്കും. കെ.ടി.സി.ടി ഹോസ്‌പിറ്റൽ കൺവീനർ എം.എസ്. ഷെഫീർ അദ്ധ്യക്ഷനാകും. ചെയർമാൻ എ. നഹാസ് സ്വാഗതം പറയുന്ന ചടങ്ങിൽ കെ.ടി.സി.ടി ഐ.പി.എം.എസ് ചെയർമാൻ ഐ. മൻസൂറുദ്ദീൻ നന്ദി പറയും. രാത്രി 7ന് ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അൽഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ മതവിജ്ഞാന സദസ് നടക്കും.