kamalabhayi-

കല്ലമ്പലം: സ്നേഹിത ജെന്റർ കോർണറിലൂടെ ചെമ്മരുതി കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ മാതൃകയായി. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ മുത്താന ദേശത്ത് വിളയിൽ വീട്ടിൽ താമസക്കാരിയായ അവിവാഹിതയും, മാനസിക വൈകല്യവും, ആശ്രയ അംഗവും ആയ കമലാഭായി (74) എന്ന വയോ വൃദ്ധയുടെ പേരിൽ ഉള്ള 8 സെന്റ് പുരയിടം കഴിഞ്ഞ 22 വർഷമായി അനധികൃതമായി കൈവശപ്പെടുത്തിയ സ്വകാര്യ വ്യക്തിയിൽ നിന്നും രേഖാമൂലം കഴിഞ്ഞ ഒക്ടോബർ 31 ന് തിരികെ വാങ്ങി വൃദ്ധയ്ക്ക്‌ നൽകി കൊടുത്താണ് ഇവർ മാതൃക കാട്ടിയത്. ഈ ദൗത്വത്തിന് നേതൃത്വം നൽകിയത് ചെമ്മരുതി കുടുംബശ്രീ സി.ഡി.എസും, സ്നേഹിത കമ്മ്യൂണിറ്റി കൗൺസിലറുമായ രേണുകയും, ചെമ്മരുതിയിലെ സി.ഡി.എസ് അംഗവുമായ മീനയുടെയും പരിശ്രമഫലമായാണ്. സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് താങ്ങും തണലും നൽകാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിയുമെന്നതിന് ഉത്തമോദാഹരണമാണ് ഈ പ്രവർത്തി.