bank

തിരുവനന്തപുരം: ബാങ്ക് ഒഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ശാഖകൾ അടച്ച് പൂട്ടുന്നതിനെതിരെ ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയും ബാങ്ക് ഒഫ് ബറോഡ റീജിയണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐബോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി എസ്. ശ്രീകുമാർ സംസാരിച്ചു.