1. ജർമ്മനിയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഉരുക്കുനിർമ്മാണ ശാല?
റൂർക്കേല (ഒഡിഷ)
2. ഇന്ത്യയിൽ ആകെ എത്ര ഹൈക്കോടതികളാണുള്ളത്?
24
3. ശബ്ദതാരാവലിയുടെ രചയിതാവ്?
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
4. കെനിയയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത്?
ജോമോ കെനിയാത്ത
5. കറുത്ത വിപ്ളവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പെട്രോളിയം ഉത്പാദനം
6. റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
ഡാനിയൽ ഡിഫോ
7. ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവ്?
സബീർ ഭാട്ടിയ
8. പോർച്ചുഗീസ് കോളനിയായിരുന്ന മക്കാവു ഇപ്പോൾ ഏത് രാജ്യത്തിന്റെ പ്രത്യേക ഭരണപ്രദേശമാണ്?
ചൈന
9. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ചലച്ചിത്രതാരം?
പൃഥ്വിരാജ് കപൂർ
10. 'പോക്കുവെയിൽ മണ്ണിലെഴുതിയത്" ആരുടെ ഓർമക്കുറിപ്പുകളാണ്?
ഒ.എൻ.വി കുറുപ്പ്
11. കാകതീയ രാജവംശത്തിലെ വനിതാ ഭരണാധികാരി?
റാണി രുദ്രമാദേവി
12. സുൽത്താന റസിയ ആരുടെ പുത്രിയായിരുന്നു?
ഇൽത്തുമിഷ്
13. 'ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ" ഇന്ത്യക്കാരെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ട പ്രാചീന വിദേശ സഞ്ചാരി?
ഹുയാൻ സാങ്
14. 'ഉജ്ജയന്ത കൊട്ടാരം" എവിടെയാണ്?
അഗർത്തല
15. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ളിയർ റിയാക്ടർ?
അപ്സര
16. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ ആദ്യ വനിത?
സോണിയാഗാന്ധി
17. ഇന്ത്യയിൽ ഫീൽഡ് മാർഷൽ പദവി രണ്ടാമതായി ലഭിച്ചത്?
കെ.എം. കരിയപ്പ
18. കൂമൻകൊല്ലി എന്ന നോവൽ രചിച്ചത്?
പി. വത്സല
19. ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചത്?
സി. ശങ്കരൻനായർ
20. 1923ൽ ആന്ധ്രാ ബാങ്ക് സ്ഥാപിച്ച സ്വാതന്ത്ര്യസമരസേനാനി?
പട്ടാഭി സീതാരാമയ്യ