നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ജീവനക്കാരൻ ആ‌ർ. രാജശേഖരന്റെ നിര്യാണത്തിൽ നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ യോഗം അനുശോചിച്ചു. അഡ്വ. കുളത്തൂർ സുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്. അജയകുമാർ, സുശീലൻനായ‌ർ, നാരായണൻ നായർ, സാംദേവ്, അഡ്വ. മഞ്ചവിളാകം ജയൻ എന്നിവർ സംസാരിച്ചു.15ന് നടത്താനിരുന്ന സഹകരണവാരാഘോഷം 18ന് ഉച്ചക്ക് 2 ന് നടത്താൻ യോഗം തീരുമാനിച്ചു.