നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അതിയന്നൂർ മണ്ഡലം കമ്മിറ്റി യോഗം സത്യകുമാർ ഉദ്ഘാടനം ചെയ്തു. പരമേശ്വരൻനായർ, ബാബുരാജ്, സുരേന്ദ്രൻനായർ, വേലായുധൻനായർ, വിജയകുമാർ, ശ്രീകുമാർ, റസൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി യേശുദാനം (പ്രസിഡന്റ്), എ. ഡെന്നിസൻ (സെക്രട്ടറി), എസ്. രാജു (ട്രഷറർ) എന്നിവരെയും വനിതാഫോറം ഭാരവാഹികളായി ശാരദ (പ്രസിഡന്റ്), പ്രഭാവതിഅമ്മ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.