നെയ്യാറ്റിൻകര : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാദിനാചരണം കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറി പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ആശാൻ സ്മാരക അവാർഡ് ജേതാവ് കവി സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ജെ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ശ്രീകണ്ഠൻനായർ, ജില്ലാ കമ്മിറ്റിയംഗം കെ.കുമാരപിള്ള, ഒ.മുഹമ്മദ് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.