dyfi

ബാലരാമപുരം: ഡി.വൈ.എഫ്.ഐ ബാലരാമപുരം നോർത്ത് മേഖലാ സമ്മേളനം ഇന്ന് രാവിലെ 9ന് ബാലരാമപുരം വ്യാപാരഭവനിൽ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം രതീഷ് ഉദ്ഘാടനം ചെയ്യും. സി.പി.എം ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി രജിത്കുമാർ സ്വാഗതം പറയും. സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സാദിഖ് അലി,​ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി. സിന്ധു,​ സി.പി.എം നേമം ഏരിയാകമ്മിറ്റി അംഗങ്ങളായ അഡ്വ.എ. പ്രതാപചന്ദ്രൻ,​ അഡ്വ.ഡി. സുരേഷ് കുമാർ,​ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി തുടങ്ങിയവർ സംസാരിക്കും.