ബാലരാമപുരം: ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം സിനഡ് ബാലരാമപുരം സർക്കിളിനു കീഴിൽ സൺഡേ സ്‌കൂൾ ദിനാഘോഷവും സർക്കിൾതല സൺഡേ സ്‌കൂൾ വാർഷികവും കാക്കാമ്മൂല സോവർഹിൽ ലൂഥറൻ ചർച്ചിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് അഖിലലോക സൺഡേ സ്‌കൂൾ റാലി കാക്കാമ്മൂല സാൽവേഷൻ ആർമി സ്‌കൂൾ മുതൽ കാക്കാമ്മൂല സോവർഹിൽ ലൂഥറൻ ചർച്ച് വരെ നടക്കും. സഭാശ്രുശ്രൂഷകൻ എച്ച്. ആൽബർട്ട് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വാർഷിക സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഡബ്ലിയു. സോമൻ പ്രാരംഭ പ്രാർത്ഥന നടത്തും. ശുഭ.ജെ ബൈബിൾ വായന നടത്തും. സൺഡേ സ്‌കൂൾ സെക്രട്ടറി ലിജു ഗോൾഡൺ റിപ്പോർട്ട് അവതരിപ്പിക്കും. തിരുവനന്തപുരം യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് പ്രസിഡന്റ് എം.ജി. ജെയിംസ് മുഖ്യസന്ദേശം നൽകും. ജെ. ജോർജ്ജ് കാണിക്ക അർപ്പണ പ്രാർത്ഥന ചൊല്ലും. വാർഡ് മെമ്പർ സുജാത,​ സൺഡേ സ്‌കൂൾ പ്രൊമോട്ടർ എം. ജയകുമാർ ഡീഖൻ എന്നിവർ ആശംസാപ്രസംഗം നടത്തും. ഷിബു പി. ദാമോദർ സ്വാഗതവും സൺഡേ സ്‌കൂൾ പ്രസിഡന്റ് ആൽവിൻ ജോസഫ് നന്ദിയും പറയും.