തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ബിരുദാനന്തര, ബിരുദ മെഡിക്കൽ പ്രവേശനത്തിന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ) നടത്തുന്ന നീറ്റ് പരീക്ഷയിൽ യോഗ്യത നേടണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. നീറ്റ് പി.ജിക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21ആണ്. പ്രവേശന പരീക്ഷ 2020 ജനുവരി 5നാണ്. വെബ്സൈറ്റ്- www.nbe.edu.in