മലയിൻകീഴ് : കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ 4 മുതൽ 7 വരെ നടക്കുമെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും സ്വാഗതസംഘം ചെയർമാനും നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിളപ്പിൽ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറ് സ്കൂളുകളിൽ നിന്നായി 4000 വിദ്യാർത്ഥികൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും. 5 ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് അനിൽ, ജില്ലാപഞ്ചായത്തംഗം എസ്. ശോഭനകുമാരി, ജനപ്രതിനിധികളായ ഷൈലജ, ബി. ശോഭന, ടി. രമ, എ. അസീസ്, ആർ.ബി. ബിജുദാസ്, സി.എസ്. അനിൽ, ടി. വിജയരാജ്, എസ്. ശോഭനകുമാരി, പേയാട് സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. റോയി, കെ.ആർ. മായ എന്നിവർ സംസാരിക്കും. 7 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഐ.ബി. സതീഷ് എം.എൽ.എ സമ്മാനവിതരണം നടത്തും. സിനിമാതാരം കൊച്ചുപ്രേമൻ മുഖ്യാതിഥിയായിരിക്കും. വിളപ്പിൽരാധാകൃഷ്ണൻ, ജനപ്രതിനിധികളായ ജെ. സുനിത, സി.മണിയൻ, ആർ.എസ്.അജിതകുമാരി, എസ്.കാർത്തികേയൻ, എൻ. ശ്രീകുമാർ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ ആർ.എസ്. റോയി, കൺവീനർമാരായ എൻ. ജോസ്, ബി. ശോഭന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.