തിരുവനന്തപുരം: വെങ്ങാനൂർ എസ്.എഫ്.എസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ പച്ചക്കറിത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ സതീശൻ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി, മാനേജർ സിസ്റ്റർ വിക്ടോറിയ, കൃഷി അസിസ്റ്റന്റ് സൗമ്യ റാണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പച്ചക്കറിത്തോട്ട നിർമ്മാണ പരിപാലന രീതിയെക്കുറിച്ചുള്ള ക്ലാസിന് കൃഷി ഓഫീസർ പ്രകാശ് ക്രിസ്റ്റ്യൻ നേതൃത്വം നൽകി.