കിളിമാനൂർ: മുളവന വി.എച്ച്.എസ്.എസിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ പ്രതിമാ അനാവരണം സ്‌കൂൾ മാനേജർ ആർ.എം. പരമേശ്വരൻ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗം ഷീജ മുഖ്യ പ്രഭാഷണം നടത്തി. ഈട്ടിമൂട് മോഹനൻ, ബാബുരാജ്, അജീബ്, ശ്രീലത, അർച്ചന പരമേശ്വരൻ, ശില്പി ദേവദാസ്, രമേഷ് കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.