hss

തിരുവനന്തപുരം : ഹയർ സെക്കൻഡറിയിലെ അക്കാഡമിക് കാര്യങ്ങൾ തീരുമാനിക്കുന്ന ക്യൂ.ഐ.പി കമ്മിറ്റിയിൽ അംഗീകൃത സംഘടനകൾക്ക് പ്രാതിനിദ്ധ്യം നൽകാത്തത് ജനാധിപത്യ നീതി നിഷേധമാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഹയർസെക്കൻഡറി മേഖലയെ നശിപ്പിക്കുന്ന തീരുമാനങ്ങളാണ് പൊതുപരീക്ഷയുടെ കാര്യത്തിൽ കമ്മിറ്റി എടുത്തത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി കുട്ടികളെ ഇടകലർത്തി ഇരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം ഇരുപരീക്ഷകളുടെയും കാര്യക്ഷമത തകർക്കും. ഹയർസെക്കൻഡറി ലയനം നടപ്പാക്കണമെന്ന ദുർവാശിയുടെ പേരിൽ കുട്ടികളുടെ ഭാവി പന്താടരുതെന്നും എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.