തിരുവനന്തപുരം: സി.എം.പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എം.വി. രാഘവന്റെ സ്മരണാർത്ഥം എം.വി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പുരസ്‌കാരത്തിന് അടൂർ ഗോപാലകൃഷ്ണൻ അർഹനായി. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈമാസം 8ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി.ജോണും ട്രഷറർ എം.പി. സാജുവും അറിയിച്ചു.