വെള്ളറട: ഡാലുമുഖം മുണ്ടനാട്ടിൽ ദളിത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വെള്ളറട പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 29 നാണ് പ്ളസ് ടു വിദ്യാ‌ർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികളായവരെ ഇതുവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തതിൽ കോൺഗ്രസ് കിളിയൂർ മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.