വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ എൽ.ഡി ക്ളാർക്ക് ശരത് ശശിയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ജീവനക്കാർക്ക് സുരക്ഷ നൽകണമെന്നും കേരള ഗസറ്റേഡ് ഓഫീസേഴ്സ് യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.ഒ. ഷാജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷെറിൻ, ജി.എൻ. ഹരികുമാർ, മാരായമുട്ടം ജോണി, സുനിൽകുമാർ, അനിൽകുമാർ, ഹരിൻ ബോസ്, എസ്.ഒ. അജു, ഭുവനചന്ദ്രൻ നായർ, ലതിക കുമാരി തുടങ്ങിയവർ സംസാരിച്ചു.