തിരുവനന്തപുരം: ജയശ്രീ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജയശ്രീ യുവജനോത്സവം ഇന്ന് രാവിലെ 9 മുതൽ കോട്ടയ്ക്കകം ലെവിഹാളിൽ നടക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. എൻ.എൻ. ഭട്ടതിരി, ജി.എൻ. ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ വാട്ടർകളർ, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ, ഉപന്യാസം, കവിതാരചന, കഥാരചന തുടങ്ങിയ മത്സരങ്ങൾ നടക്കും.