ആറ്റിങ്ങൽ: ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും നാളെ ഹൈടെക്കായി പ്രഖ്യാപിക്കും. സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും ഉല്ലാസഗണിതം പരിപാടിക്കുള്ള ഗണിതക്കിറ്റ് വിതരണവും ഇതോടനുബന്ധിച്ച് നടക്കും. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. ബി. സത്യൻ എം.എൽ.എ,​ ഡി.കെ. മുരളി എം.എൽ.എ,​ സി. പ്രദീപ്,​ എസ്. സന്തോഷ്,​ ടി.വി. ഗോപകുമാർ,​ എസ്. ജവാദ്,​ ടി.എൽ. രശ്‌മി,​ ടി.എസ്. സുനിത,​ വിജയകുമാരൻ നമ്പൂതിരി,​ എം. ഇയാസ്,​ വി. രാധാകൃഷ്ണൻ,​ പി. സജി,​ വി. സുഭാഷ് എന്നിവർ സംസാരിക്കും. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.