തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (ആവാസ്) യിലെ സൗജന്യ ചികിത്സാ ധനസഹായം വർദ്ധിപ്പിച്ചു. അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിന് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. സൗജന്യ ചികിത്സയ്ക്കുള്ള ധനസഹായം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. ചികിത്സാപരിധിയിൽ പ്രസവസംബന്ധമായ ചികിത്സയും ഉൾപ്പെടുത്തി. അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷംവരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.